സ്വന്തം ലേഖകന്‍: ‘കുറച്ച് പൂവ്, ഏതാനും നാണയങ്ങള്‍, ഒരു കല്ല്,’ വൈകുന്നേരത്തോടെ ‘പ്രതിഷ്ഠ’ നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് 374 രൂപ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു പോസ്റ്റ്. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഫോട്ടോ എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറായ സുധീഷ് തട്ടേക്കാടിന്റെ അനുഭവമാണ് വൈറലായത്. പക്ഷി നിരീക്ഷണത്തിനും ഫോട്ടോ എടുക്കുന്നതിനായി ഒരു ഗുഹയ്ക്ക് മുന്നിലെത്തിയ സുധീഷിന് ആള്‍ക്കാരുടെ തിരക്ക് കാരണം പക്ഷികള്‍ ഒന്നും ഗുഹയുടെ ഭാഗത്തേക്ക് അടുക്കാത്തതിനാല്‍ ഫോട്ടോയെടുക്കാനായില്ല.
ഇതേ പ്രശ്നം കാരണം വലഞ്ഞ വിദേശികളേയും സുധീഷ് കണ്ടു. അപൂര്‍വ പഷികളുടെ ഫോട്ടോ എടുക്കാനാകാതെ മടങ്ങാനൊരുങ്ങുന്ന വിദേശികളുടെ സങ്കടം കേട്ട സുധീഷ് ഗുഹക്ക് മുന്നില്‍ ഒരു കല്ല് വെച്ച് അതിനു മുന്പില് ഒരു വട്ടയിലയും, അതില്‍ ഏതാനും രൂപയും കുറച്ച് പൂവും വെച്ചു. വട്ടയിലയും കല്ലും പണവും കണ്ട ആള്ക്കാര്, മുന്നുംപിന്നും നോക്കാതെ കാണിക്ക വെക്കാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി.
അതുപോലെ പ്രാര്‍ത്ഥിക്കാന്‍ എത്തിച്ചേര്‍ന്ന ഒരു ആന്ധ്രാക്കാരി സുധീഷിനോട് കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘അത് പരശുരാമന്റെ പ്രതിഷ്ഠയാണ്’ എന്നായിരുന്നു സുധീഷിന്റെ മറുപടി. വൈകിട്ടോടെ ഇങ്ങനെയുള്ള ഭക്തര്‍ സുധീഷിന് സമ്പാദിച്ച് തന്നത് 374 രൂപയാണ് അതോടൊപ്പം തന്നെ സുധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
സുധീഷിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല