1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു; കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ അന്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാനും അഫ്ഗാന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെയാണു നാംഗഹാര്‍ പ്രവിശ്യയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. എന്നാല്‍ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയാണ് നാംഗഹാര്‍. വെടി നിര്‍ത്തലിനു പിന്നാലെ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍ സേനയും പലയിടത്തും ഒരുമിച്ചു കൂടി ഈദ് ആശംസകള്‍ കൈമാറിയിരുന്നു. ആഘോഷങ്ങളിലും പങ്കു ചേര്‍ന്നു. താലിബാനൊപ്പം അഫ്ഗാന്‍ സൈനികരുടെ സെല്‍ഫികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലെത്തി. അത്തരമൊരു ആഘോഷത്തിനിടെയാണു ചാവേര്‍ പൊട്ടിത്തെറിച്ചത്.

രാജ്യത്തു നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നീട്ടിവയ്ക്കുകയാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനി അറിയിച്ചു. ഒന്‍പതു ദിവസത്തേക്കു പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെയാണു പ്രസിഡന്റിന്റെ അറിയിപ്പെത്തിയത്. എന്നുവരെയാണു വെടിനിര്‍ത്തലെന്നു വ്യക്തമാക്കിയിട്ടില്ല. താലിബാനില്‍ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടാകുകയെന്നാണു പ്രതീക്ഷയെന്നും അഷ്‌റഫ് ഘാനി പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.