1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2017

സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ മെയ്ദുഗിരിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാത്രി 10.30ഓടെയായിരുന്നു ആക്രമണം.

നാല് പേരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. നാലുപേരും കൊല്ലപ്പെട്ടു. പ്രാര്‍ത്ഥനാ ഗ്രൂപ്പിന് നേരെയായിരുന്നു ആദ്യ അക്രമം ഉണ്ടായത്. വീടിനുള്ളില്‍ വെച്ചാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, നൈജീരിയയില്‍ സജീവമായ ഇസ്‌ലാമിസ്റ്റ് സംഘടന ബൊക്കോ ഹറാമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ഈ സംഘടന സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി ഇതിന് മുന്‍പും ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.