1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2015

സ്വന്തം ലേഖകന്‍: സൂപ്പര്‍ മൂണിനു പിന്നാലെ വരുന്നു സൂപ്പര്‍ ടൈഫൂണ്‍, ചൈനക്കും തായ്‌വാനും ഭീഷണി. സൂപ്പര്‍ മൂണ്‍ കഴിഞ്ഞ് ലോകം അവസാനിച്ചില്ലല്ലൊ എന്ന് ആശ്വസിക്കാന്‍ വരട്ടെ. സൂപ്പര്‍ മൂണിനേക്കാള്‍ അപകടകാരിയായ സൂപ്പര്‍ ടൈഫൂണ്‍ ചൈനയുടേയും തായ്‌വാന്റേയും തീരത്തേക്ക് ഉടനെത്തും എന്നാണ് സൂചനകള്‍.

ദുജുവാന്‍ എന്ന സൂപ്പര്‍ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കാനൊരുങ്ങി വരുന്നത്. ദുജുവാന്‍ ചുഴലിക്കാറ്റ് തായ് വാന്‍ തീരത്തിനടുത്തെത്തിക്കഴിഞ്ഞു. മണിക്കൂറില്‍ 227 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിയ്ക്കുന്നത്. ചൈനയ്ക്കും ചുഴലിക്കാറ്റ് ഭീഷണിയാണ്.

തായ് വാന്റെ തീരദേശ മേഖലയില്‍ നിന്ന് ഇപ്പള്‍ തന്നെ ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാം നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചു. അതിവേഗ റെയില്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. ടൂറിസമാണ് തായ് വാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിയ്ക്കുന്ന തായ് ദ്വീപുകളെ ദുജുവാന്‍ എന്ത് ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ ആശങ്ക്. കടലില്‍ പോയ മീന്‍പിടിത്ത ബോട്ടുകളെയെല്ലാം ഇതിനകം തന്നെ മടക്കി വിളിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.