1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്തംബര്‍ 25 നകം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സെപ്തംബര്‍ 25 നകം മടങ്ങുന്നവരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അതിന് ശേഷം മടങ്ങുന്നവര്‍ യാത്രാചെലവ് സ്വന്തം നിലയില്‍ വഹിക്കേണ്ടി വരുമെന്നും സുഷമാസ്വരാജ് അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ ശമ്പള കുടിശ്ശികയ്ക്കു വേണ്ടി കാത്തുനില്‍ക്കരുതെന്നും കമ്പനികളുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തുമ്പോള്‍ കുടിശ്ശിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കമ്പനികളില്‍ മാസങ്ങളോളം ശമ്പളവും ആനുകൂല്യവും ലഭിക്കാതെ പ്രയാസത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെയുളള സൗദിയില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി ഇന്ത്യന്‍ വിദേശസഹമന്ത്രി വി.കെ. സിങ് സൗദി സന്ദര്‍ശിച്ചിരുന്നു.

തുടര്‍ന്നാണ് തൊഴിലാളികളുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ തൊഴിലാളികളെ ഇന്ത്യയിലേത്തിക്കാനുളള ശ്രമങ്ങള്‍ ദ്രുതഗതിയിലാക്കിയത്. ശമ്പളവും തൊഴിലുമില്ലാതെ ദുരിതം അനുഭവിച്ച ജിദ്ദയിലെ ഓജര്‍ കമ്പനിയിലെ 25 പേരടങ്ങുന്ന സംഘം ആഗസ്റ്റ് 11ന് ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.