1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: പകതീരാത്ത ഫ്രാന്‍സിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് ബ്രിട്ടീഷ് വ്യോമ താവളം തുറന്നു കൊടുക്കും. സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളം ഉപയോഗിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ അനുമതി നല്‍കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന് ഈ ഉറപ്പു നല്‍കിയത്. ഭീകരാക്രമണത്തില്‍ വിറച്ച പാരീസിന് പിന്തുണയുമായി ഫ്രാന്‍സില്‍ എത്തിയയതായിരുന്നു കാമറോണ്‍.

സംഗീത പരിപാടി നടക്കുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട ബാറ്റക്ലൂന്‍ ഹാളും രണ്ട് നേതാക്കളും സന്ദര്‍ശിച്ചു. ഐ.എസ്. ഭീഷണിയുടെ സാഹചര്യത്തില്‍ 1200 കോടി പൗണ്ട് കൂടി സൈന്യത്തിനായി നീക്കിവെക്കുമെന്ന് കാമറോണ്‍ വ്യക്തമാക്കി.

ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടും. സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ബ്രിട്ടനും വരും ദിവസങ്ങളില്‍ പങ്കാളിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.