1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2018

സ്വന്തം ലേഖകന്‍: ഏഴു വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധം അവസാന ഘട്ടത്തിലെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. വിമതരെ തുരത്തി അന്തിമവിജയത്തിനരികെയെത്തിയതായും ബശ്ശാര്‍ അവകാശപ്പെട്ടു. 2017ല്‍ ആകെ ഭൂപ്രദേശത്തിന്റെ 17 ശതമാനം മാത്രമായിരുന്നു സൈന്യം കൈവശം വെച്ചിരുന്നത്. വിമതരുടെ ശക്തികേന്ദ്രങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്തതോടെ ഇപ്പോഴത് 75 ശതമാനമായിട്ടുണ്ട്.

റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. 2011ലാണ് സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായത്. കഴിഞ്ഞാഴ്ച ഇദ്‌ലിബ് പ്രവിശ്യയിലെ അവശേഷിക്കുന്ന വിമതകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും ബശ്ശാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇദ്‌ലിബില്‍ അടുത്തൊന്നും വലിയതോതില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. 2017ല്‍ വന്‍ശക്തികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലകളിലൊന്നാണ് ഇദ്‌ലിബ്. സൈന്യത്തിന്റെ ആക്രമണം ശക്തമായതോടെ മറ്റു വിമതകേന്ദ്രങ്ങളിലുള്ളവര്‍ ഇദ്‌ലിബിലേക്കാണ് കുടിയേറിയത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.