1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2019

സ്വന്തം ലേഖകന്‍: നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോള്‍ മറ്റ് സൈറ്റുകളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് 12 ഇരട്ടി വര്‍ധിച്ചു. നിരോധനം നിലവില്‍വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു.

എന്നാല്‍, ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാര്‍ട്ടി വെബ് സൈറ്റുകളില്‍നിന്നാണ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍ സെര്‍ച്ച് ട്രന്‍ഡിങില്‍ ‘ടിക് ടോക് ഡൗണ്‍ലോഡ്’ ഏറെ മുന്നിലെത്തി. 2018ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍നിന്നാണ്.

ഇന്ത്യയില്‍ പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും ടിക് ടോക് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സാംസ്‌കാരിക മ്യൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണ് ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.