1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2019

സ്വന്തം ലേഖകന്‍: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019ല്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ജെല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ ആയിരുന്നു. സൗത്ത് ഇന്ത്യന്‍ ജോസ്’ ‘Jaws in South India,’ തുടങ്ങിയ നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചിത്രം കഴിഞ്ഞ് പ്രേക്ഷകരെല്ലാവരും എഴുന്നേറ്റ് നിന്നു കൈയ്യടിച്ചുവെന്നും, പിന്നീടും ജെല്ലിക്കെട്ട് തന്നെ പിടിച്ച് കുലുക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് സിനിമാ നിരൂപക ശുഭ്ര ഗുപ്ത പറയുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ താന്‍ കണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതും ജെല്ലിക്കെട്ടെന്ന് ശുഭ്ര വ്യക്തമാക്കുന്നു.

ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് മാധ്യമങ്ങള്‍ രേഖപ്പെടുത്തുന്നു.

Master of Chaos എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകര്‍ നല്‍കിയ വിശേഷണം. തന്റെ നടന്മാരോട് മൃഗങ്ങളെ പോലെ പെരുമാറാന്‍ ആണ് താന്‍ പറഞ്ഞതെന്നും ചിത്രത്തില്‍ സംതൃപ്തനാണെന്നും ലിജോ പറയുന്നു. എന്തായാലും റിലീസിന് കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍ ഇപ്പോള്‍. സിനിമയുടെ റിലീസ് കേരളത്തില്‍ ഒക്ടോബറിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല