1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2018

സ്വന്തം ലേഖകന്‍: ‘ക്ഷമിക്കണം, ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു,’ യാത്രക്കാരോട് മാപ്പു പറഞ്ഞ് ജപ്പാനീസ് റയില്‍ കമ്പനി. സ്റ്റേഷനില്‍നിന്ന് 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിന് വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദ പ്രകടനം നടത്തിയത്. അപൂര്‍വമായ ഈ മാപ്പു പറച്ചില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നോട്ടോഗാവ സ്‌റ്റേഷനില്‍നിന്നാണ് ട്രെയിന്‍ നേരത്തെ പുറപ്പെട്ടത്. രാവിലെ 7.12 ആയിരുന്നു ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്റെ വാതില്‍ അടഞ്ഞതിനു ശേഷമാണ് നേരത്തെയാണ് പുറപ്പെട്ടതെന്ന കാര്യം ട്രെയിന്‍ കണ്ടക്ടര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ യാത്രക്കാരെ ആരെയും കാണാത്തതിനാല്‍ മുന്നോട്ടു പോവുകയായിരുന്നു. ഇതാണ് ട്രെയിന്‍ 25 സെക്കന്‍ഡ് നേരത്തെ പുറപ്പെടാന്‍ കാരണമായതെന്ന് ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ നവംബറിലും ഇത്തരത്തില്‍ ഒരു ട്രെയിന്‍ നേരത്തെ പുറപ്പെട്ടിരുന്നു. അന്ന് 20 സെക്കന്‍ഡ് നേരത്തെയാണ് ട്രെയിന്‍ പുറപ്പെട്ടത്. എന്തായാലും നേരത്തെ പുറപ്പെട്ടതിന് കമ്പനി മാപ്പു പറഞ്ഞ സംഭവത്തില്‍ രസകരമായ പ്രതികരണവുമായി ട്വിറ്റര്‍ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. സമയകൃത്യത പാലിക്കുന്നതില്‍ ലോകപ്രശസ്തമാണ് ജപ്പാനിലെ ട്രെയിന്‍ സര്‍വീസുകള്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.