1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: യുപിയിലെ തെരഞ്ഞെടുപ്പു വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ വര്‍ഷം അവസാനമെന്ന് സൂചന. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

വൈറ്റ് ഹ1സ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് മോദി ട്രംപ് ടെലഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 312 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും ബി.ജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

ട്രംപ് അധികാരമേറ്റ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കി. ട്രംപ്, മോദി ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരം പുറത്തുവിട്ടതിനു പിന്നാലെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വിവരം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതിയോ മറ്റ് കാര്യങ്ങളോ ഒന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.