1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്. വാഷിംഗ്ടണ്‍പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെത്തുടര്‍ന്നുള്ള പ്രശ്‌നം സൗദി രാജാവുമായി ചര്‍ച്ച ചെയ്യുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അയയ്ക്കുകയാണെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

തുര്‍ക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഈ മാസം രണ്ടിന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഖഷോഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി ആരോപിച്ചു. ഇതിനുള്ള ഓഡിയോ വീഡിയോ തെളിവുകള്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഖഷോഗിക്ക് എന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്താന്‍ സൗദിയുടെ മേല്‍ അന്തര്‍ദേശീയ സമ്മര്‍ദം ശക്തമായിരിക്കുകയാണ്.

സൗദിയിലെ സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും ഖഷോഗിയുടെ തിരോധാനത്തില്‍ സൗദിക്കു പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നും ഇന്നലെ ട്രംപ് പറഞ്ഞു. ഖഷോഗി സംഭവത്തെക്കുറിച്ച് യാതൊന്നും രാജാവിനോ കിരീടാവകാശിക്കോ അറിയില്ലെന്നാണു തനിക്കു മനസിലായതെന്നു ട്രംപ് വ്യക്തമാക്കി. ഏതെങ്കിലും അക്രമിയായിരിക്കും കൊലപാതകം നടത്തിയത്. ആര്‍ക്കറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒരു മണിക്കൂറിനകം പോംപിയോ സൗദിക്കു തിരിക്കുമെന്നു പറഞ്ഞ ട്രംപ് തുര്‍ക്കി ഉള്‍പ്പെടെ എവിടെയും പോകാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായ ഖഷോഗി മുന്‍ ഭാര്യയില്‍നിന്നുള്ള വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കാമുകിയെ പുറത്തുനിര്‍ത്തി കോണ്‍സുലേറ്റ് മന്ദിരത്തിനുള്ളില്‍ പ്രവേശിക്കുകയായിരുനു. പിന്നീടാരും ഖഷോഗിയെ ജീവനോടെ കണ്ടിട്ടില്ല.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.