TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ. പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

ഇതു സംബന്ധിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനായി അല്‍ അമീന്‍ പോലീസ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കമെന്നും അല്‍ അമീന്‍ പോലീസിലെ ജമാല്‍ അഹമ്മദ് പറഞ്ഞു.

അബുദാബി, ദുബായ് വിമാനത്താവളങ്ങളിലെ ഹൂതി ആക്രമണം, രാജ്യത്ത് ലഭ്യമായ പ്രമുഖ ഭക്ഷ്യവസ്തുക്കളിലെ മായം, ദുബായിയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ദുബായിയില്‍ മൊറോക്കോ ഗായകന്‍ കൊല്ലപ്പെട്ടത്, സ്‌കൂളുകളിലെ ലഹരിമരുന്നു ലഭ്യത, യെമന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് രാജ്യത്തിന്റെ അന്തസിനു കേടുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരും കൃത്രിമ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നവരും ശിക്ഷാര്‍ഹരായിരിക്കുമെന്ന് അബുദാബി നിയമവകുപ്പു വ്യക്തമാക്കിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇ ആന്റി സൈബര്‍ക്രൈം നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍

ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം

കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും.

ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാന്‍ റിയാദ് നഗരം; നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം; പ്രഖ്യാപനം മിഷന്‍ 2030 ന് കരുത്തുപകരാന്‍

‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ഏല്‍പ്പിച്ച മുറിവുണക്കാന്‍ തെരുവുകളില്‍ ഹക നൃത്തം ചവിട്ടി ന്യൂസിലന്‍ഡ് ജനത

അക്രമി പുറത്തുവിട്ട ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ 4000 ത്തോളം പേര്‍ കണ്ടതായി ഫേസ്ബുക്ക്; മൂന്നു ലക്ഷത്തോളം പകര്‍പ്പുകള്‍ നീക്കം ചെയ്തതായും വെളിപ്പെടുത്തല്‍

ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍!

ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ

ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി

More Stories..