1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2020

സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബായ് മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ യോട്ട്പരേഡും വീസ്മയകരമായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈൻ എഡിഷൻ എന്ന പേരിലായിരുന്നു പരിപാടി നടന്നത്. നിരവധി ആഡംബര യോട്ടുകളും വാട്ടർ ബൈക്കുകളും വാട്ടർ ഫ്ലൈ ബോർഡുകളുമടക്കം രണ്ട് ഡസനിലധികം ജലനൗകകൾ പരേഡിൽ അണിനിരന്നു.

ദുബായ്യിലെ ജലകേളികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന മറീനയിൽനിന്നും ആരംഭിച്ച് ദേശീയ സംഗീതത്തി​െൻറ അകമ്പടിയോടെ യോട്ട് പരേഡ് ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ച് കടലിനോട് ചേർന്ന്​ വൃത്താകൃതിയിൽ സംഗമിച്ചു. തുടർന്ന് അഭ്യാസപ്രകടനങ്ങളോടെ യു.എ.ഇ ദേശീയപതാക വാനിലുയർത്തി. മുഖ്യാതിഥികളായി പങ്കെടുത്ത ദുബായ് ഡിപ്പാർട്​​െമൻറ്​ ഓഫ് ടൂറിസം ആൻഡ്​ കോമേഴ്സ് മാർക്കറ്റിങ് (ഡി.ടി.സി.എം) ഡയറക്ടർ ശൈഖ ഇബ്രാഹിം അൽ മുത്തവ, ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് എന്നിവർ ചേർന്ന് ഫ്ലൈ ബോർഡ് അഭ്യാസിയായ അലി ബിൻ ദാലിദിന് 49 മീറ്റർ നീളമുള്ള യു.എ.ഇ ദേശീയപതാക കൈമാറി.

അലി ബിൻ ദാലിദി​െൻറ നേതൃത്വത്തിൽ ദേശീയപതാക ജലപ്പരപ്പിൽനിന്ന് ഏറ്റവും ഉയർന്ന പോയൻറിൽ ഉയർത്തിയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

ദുബായ് മറീനയിൽനിന്ന്​ ആരംഭിച്ച പരേഡ് അതിഥികളുമായി ചുറ്റുമുള്ള ജലപ്പരപ്പിൽ രണ്ടു മണിക്കൂർ ചുറ്റി യാത്രചെയ്തു. സവാരി അവസാനിക്കുംമുമ്പ് അറ്റ്ലാൻറിസ് പോലുള്ള ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെ പരേഡ് നീങ്ങി.

രാജ്യത്തിന് അഭിമാനാർഹമായ കൂടുതൽ നേട്ടങ്ങളും വികസന മുന്നേറ്റവും സമ്മാനിക്കുന്നതാകും ഇനിയുള്ള 50 വർഷങ്ങളെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ വെല്ലുവിളികൾ മുന്നിൽക്കണ്ട് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ കൊവിഡ് അവസരമൊരുക്കിയെന്നും ദേശീയദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തിൽ വ്യക്തമാക്കി. യുഎഇ രൂപീകൃതമായതിന്റെ 50 വർഷം പൂർത്തിയാകുകയാണ്. ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കാൻ ഇനിയുള്ള 5 പതിറ്റാണ്ടുകളിൽ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അസാധാരണ വെല്ലുവിളികളെ അതിജീവിച്ച് ഭാവിയിലേക്കു പ്രതീക്ഷയോടെ നീങ്ങുകയാണ് യുഎഇ എന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 49ാം ദേശീയദിനത്തോട് അനുബന്ധിച്ച് ജനങ്ങൾക്കു ആശംസ നേരുകയായിരുന്നു അദ്ദേഹം.

ഷെയ്ഖ് ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിനും ജനതയ്ക്കും സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തും. കൊവിഡ് പ്രതിസന്ധി ലോകത്തോടൊപ്പം ചേർന്നു നേരിടും. ആഗോള സഹകരണത്തിലൂടെ ഭക്ഷണവും മരുന്നും ഉറപ്പാക്കും. കൊവിഡ് വാക്സീനുവേണ്ടി രാജ്യാന്തര ശാസ്ത്ര ഗവേഷണത്തിൽ യുഎഇ പങ്കുചേർന്നിട്ടുണ്ട്. ദേശ, ഭാഷ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാവർക്കും വാക്സീൻ ഉറപ്പാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉറപ്പു നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.