1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക. ദോക്ലാം പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയും യു.എസും തമ്മില്‍ സഹകരണം ഉണ്ടാകുമെന്നും അത് ചൈനയുമായുള്ള കലഹത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് കോണ്‍ഗ്രസിന് കീഴിലാണ് പ്രവര്‍ത്തനമെങ്കിലും സ്വതന്ത്രമായി ഗവേഷണവും അവലോകനം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് സിആര്‍എസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സിആര്‍എസിന്റെ റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടായി പരിഗണിക്കപ്പെടാറില്ല.

ഇപ്പോഴത്തെ അതിര്‍ത്തിത്തര്‍ക്കം വലിയ യുദ്ധത്തിന്റെ സൂചനയാണെന്നും യുദ്ധമോ യുദ്ധത്തിന് സമാനമായ സാഹചര്യമോ ഉണ്ടായാല്‍ അത് ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂസ് വോണ്‍ ആണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ആഴ്ചകളായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ദൊക്ലാമില്‍ മുഖാമുഖം നില്‍ക്കുന്നത് മേഖലയില്‍ യുദ്ധ ഭീതി പരത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.