1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ ഒരു ഗ്രീന്‍ കാര്‍ഡ് എന്ന സ്വപ്നത്തിനായി നാലു ലക്ഷം ഇന്ത്യക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ സ്ഥിരതാമസത്തിനും തൊഴില്‍ചെയ്യുന്നതിനും അനുവാദം നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ നാല് ലക്ഷം ഇന്ത്യക്കാര്‍ ഏതാണ്ട് 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് വാഷിങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 വരെ യുഎസ് അനുവദിച്ച ഗ്രീന്‍ കാര്‍ഡുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേറ്റോയുടെ റിപ്പോര്‍ട്ട്.

ഇബി2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപേക്ഷകരാണ് ഇത്രയും കാലം കാത്തിരിക്കേണ്ടി വരിക. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 2.61 ലക്ഷം അപേക്ഷകരും അവരുടെ പങ്കാളികളും മക്കളും ഉള്‍പ്പെടെ 4.33 ലക്ഷം ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡ് അപേക്ഷകരായിട്ടുള്ളത്. ഇബി1 വിഭാഗത്തില്‍ (എക്‌സ്ട്ര ഓര്‍ഡിനറി എബിലിറ്റി) 34,824 അപേക്ഷകരും ആശ്രിതരുള്‍പ്പെടെ 48,754 പേര്‍ ആറ് വര്‍ഷവും, ഇബി3 (ബാച്ചിലര്‍ ഡിഗ്രി യോഗ്യത) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 54,892 അപേക്ഷകരും ആശ്രിതരുള്‍പ്പെടെ 1,15,273 പേര്‍ 11 വര്‍ഷവും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കേണ്ടി വരുമെന്ന് കേറ്റോ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

യു.എസില്‍ സ്ഥിരതാമസത്തിനും തൊഴില്‍ചെയ്യുന്നതിനും നിയമപരമായി അനുവാദം നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചവരുടെ ഔദ്യോഗിക കണക്കുകള്‍ അടുത്തിടെ യു.എസ്.സി.ഐ.എസ് (യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ്) പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രീന്‍ കാര്‍ഡ് ലഭ്യമാവുന്നത് സംബന്ധിച്ച പുതിയ വിവരം കേറ്റോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 ല്‍ 22,602 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അമേരിക്ക ഗ്രീന്‍ കാര്‍ഡ് അനുവദിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.