1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: ‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ചുള്ള യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ കമന്റാണ് വിവാദമായിരിക്കുന്നത്. ട്രംപിന്റെ മരണം അമേരിക്കന്‍ സെനറ്റര്‍മാര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ സംഗതി അല്‍പ്പം കടന്നുപോയെന്ന് മറ്റൊരു വിഭാഗം പറയുന്നു.

ട്രംപിനെ തനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ മരിയ അയാള്‍ എനിക്കു മാനസികാഘാതവും തലവേദനയും സമ്മാനിക്കുന്നുവെന്നും പോസ്റ്റിട്ടു. അമേരിക്കയിലാകെ ഇത് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിയയുടെ രാജി സ്വന്തം പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മരിയ.

തന്റെ ബന്ധു ട്രംപിന്റെ രഹസ്യ സര്‍വീസിലാണ് ജോലി ചെയ്യുന്നത്, ആറ് വര്‍ഷത്തേക്കാണ് കരാര്‍. ആദ്യ ടേം ഒബാമക്കൊപ്പമായിരുന്നു. ഇനി രണ്ട് വര്‍ഷം ഈ വിഡ്ഢിക്കൊപ്പം ജോലി ചെയ്യണമെന്നും ഒരാള്‍ കമന്റിട്ടിരുന്നു. ഇതിന് മറുപടിയായാണ് മരിയയുടെ പ്രതികരണം. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നെങ്കിലും ട്രംപിന്റെ ചൂടന്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.