1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം. അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. . ഒക്ടോബര്‍ 16 തൊട്ട് 26 വരെയാണ് പരിശീലനം. ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമായാണ് പരിശീലനം നടത്തുക.

ദക്ഷിണ കൊറിയന്‍ നാവിക സേനയോടൊപ്പം യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എയര്‍ക്രാഫ്റ്റും രണ്ട് യുഎസ് ഡിസ്‌ട്രോയറുകളും പശീലനത്തിലുണ്ടാകും. അമേരിക്കദക്ഷിണ കൊറിയ പരിശീലനങ്ങള്‍ക്കെതിരെ ഉത്തര കൊറിയ രംഗത്ത് വന്നതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി.

കഴിഞ്ഞ ദിവസം ഉത്തര കൊറിയയുടെ അതിര്‍ത്തിക്കു സമീപം അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു. മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ ഫലത്തില്‍ ഉത്തര കൊറിയയ്‌ക്കെതിരെയുള്ള ശക്തിപ്രകടം കൂടിയാകും സംയുക്ത ആയുധ പരിശീലനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.