1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2017

സ്വന്തം ലേഖകന്‍: ഉപരോധം കടുപ്പിപ്പ് ഉത്തര കൊറിയയെ ശ്വാസം മുട്ടിക്കാനുറച്ച് അമേരിക്ക, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍അംഗീകരിച്ചു. യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലിയാണ് പ്രമേയം അവതരിപ്പിച്ചത്. ദക്ഷിണ കൊറിയയുമായുള്ള അഭ്യാസപ്രകടനം തുടരുമെന്നും അവര്‍ പറഞ്ഞു.

ഉപരോധത്തെ പിന്തുണച്ച് പ്രമേയം പാസാക്കാന്‍ അനുകൂലവോട്ട് രേഖപ്പെടുത്തണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ 15 അംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം നിര്‍ദേശം നല്കിയിരുന്നു. പ്രമേയം പാസാക്കാന്‍ ഒമ്പത് അനുകൂല വോട്ട് ആവശ്യമാണ്. അതോടൊപ്പം അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയില്‍ ആരും വീറ്റോ ചെയ്യാനും പാടില്ല.

കയറ്റുമതിയിലൂടെ പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ ഡോളറാണ് ഉത്തര കൊറിയക്ക് ലഭിക്കുന്നത്. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ്, ലെഡ് ധാതുക്കള്‍, മത്സ്യംമറ്റ് സമുദ്രോലോപനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്ണ!മായും നിരോധിക്കുക എന്നതാണ് ഉപരോധത്തിലൂടെ അമേരിക്ക് ലക്ഷ്യം വെച്ചിരുന്നത്. ഇത് ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.