1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2019

സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം; വൈറ്റ് ഹൗസില്‍ അഭിപ്രായ ഭിന്നത രൂക്ഷം; ഐഎസിന്റെ പതനം ഒരാഴ്ചയ്ക്കകം പൂര്‍ണമാകുമെന്ന് ട്രംപ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഭരണകൂടത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കുള്ളില്‍ ഐ.എസിനെ സിറിയയില്‍ നിന്ന് പൂര്‍ണമായി തുടച്ചു നീക്കുമെന്ന് അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഐ.എസ് വിരുദ്ധ പോരാട്ടം തുടരുമെന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം.

അതിനിടെ, സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം തങ്ങളുമായി ആലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കി പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറല്‍ ജോസഫ് വെടേലും രംഗത്തുവന്നു. അമേരിക്കന്‍ സഖ്യകക്ഷികളായ 79 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് ഐ.എസ് വിരുദ്ധ പോരാട്ടം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്.
സൈന്യത്തെ പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനത്തിനര്‍ഥം അമേരിക്ക പോരാട്ടം അവസാനിപ്പിക്കുന്നു എന്നല്ല എന്നും സഖ്യകക്ഷികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വിശദീകരിച്ചു. സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അര്‍ഥം അമേരിക്ക പോരാട്ടം അവസാനിപ്പിച്ചു എന്നല്ല, യുദ്ധത്തിന്റെ ഒരു ഘട്ടം അവസാനിക്കുന്നുവെന്ന് മാത്രമാണെന്ന് മൈക്ക് പോംപിയോ അറിയിച്ചു.

സിറിയയിലെ ഐ.എസ് പതനം പൂര്‍ണമായി എന്നും ഒരാഴ്ചക്കുള്ളില്‍ അവരെ പരിപൂര്‍ണമായി തുടച്ചുനീക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അതിന് വിരുദ്ധമായ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.

കാലങ്ങളായി നാട് വിട്ടു കഴിയുന്ന സൈനികരെ വീട്ടിലെത്തിക്കാന്‍ സമയമായെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം തങ്ങളുമായി ആലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കി പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറല്‍ ജോസഫ് വെടേല്‍ രംഗത്തുവന്നു.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ സൈന്യത്തിനുള്ള അതൃപ്തിയാണ് സൈനിക മേധാവിയുടെ പ്രസ്താവനക്കു പിന്നിലെന്നാണ് സൂചന. ഐ.എസ് പതനം പൂര്‍ണമായി എന്ന് വ്യക്തമാക്കി, കഴിഞ്ഞ ഡിസംബറിലാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഐ.എസ് വിരുദ്ധ പോരാട്ടം തലവന്‍ ബ്രെറ്റ് മക്‌ഗോര്‍ക്കും നേരത്തെ രാജിവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.