1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2016

സ്വന്തം ലേഖകന്‍: വജ്രലോംഗ്‌കോണ്‍ രാജകുമാനെ തായ് രാജാവായി വാഴിച്ചു. രാമാ 10 മന്‍ എന്നാകും അദ്ദേഹം അറിയപ്പെടുക. പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം അദ്ദേഹം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജാവായി വാഴിച്ചത്.

തായ് ജനതയുടെ ഗുണത്തിനായി താന്‍ ഈ ക്ഷണപ്പത്രം സ്വീകരിക്കുകയാണെന്ന് മഹാ വജ്രലോംഗ്‌കോണ്‍ ടെലിവിഷനിലൂടെ അറിയിച്ചു. അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ് ലോംഗ്‌കോണ്‍. ലോംഗ്‌കോണ്‍ തായ് ലന്‍ഡില്‍ അധികം അറിയപ്പെടാത്തയാളാണ്. അദ്ദേഹം അധികസമയവും ജര്‍മനിയിലാണ് ചെലവഴിച്ചിരുന്നത്.

ഒക്ടോബര്‍ 13നാണ് എഴുപതുവര്‍ഷം തായ് ലന്‍ഡിലെ രാജസിംഹാസനം അലങ്കരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവ് അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ഒരു വര്‍ഷമെങ്കിലും ദുഃഖാചരണം നടത്തണമെന്നാണ് രാജകുമാരന്‍ ആഗ്രഹിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ രാജാവിനെ സ്വീകരിക്കാനുള്ള നടപടി തായ്‌ലന്‍ഡ് പൗരന്മാരും തുടങ്ങി. ഇനി തായ്‌ലന്‍ഡിലെ വീടുകളിലും പൊതുഇടങ്ങളിലും രാജാവിന്റെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെടും. രജബോപ്തിസതി മഹാസിമിരം ക്ഷേത്രത്തില്‍ 89 സന്യാസികളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയാണു സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.