1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ 68% വോട്ടുനേടി പ്രസിഡന്റ് നിക്കോളാസ് മഡുറോ വീണ്ടും അധികാരത്തിലേക്ക്; പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷം. മഡുറോയുടെ തൊട്ടടുത്ത എതിരാളി ഹെന്റി ഫാല്‍കന് 22 ശതമാനത്തോളം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. ബഹിഷ്‌കരണവും ക്രമക്കേടുകളും കാരണം വിശ്വാസ്യത നഷ്ടപ്പെട്ട വോട്ടെടുപ്പു റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ഫാല്‍കനും മറ്റൊരു എതിരാളിയായിരുന്ന ജാവിയര്‍ ബെര്‍ടുക്കിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുഖ്യ പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പു ബഹിഷ്‌കരിച്ചതിനാലും മത്സരത്തില്‍നിന്നു രണ്ടു പ്രധാന സ്ഥാനാര്‍ഥികളെ വിലക്കിയിരുന്നതിനാലും 46% പേരേ വോട്ടുചെയ്തുള്ളൂ. രണ്ടു പതിറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

കരാക്കസില്‍ മഡുറോ അനുകൂലികള്‍ വിജയാഹ്ലാദം നടത്തിയപ്പോള്‍ എതിരാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വോട്ടുകച്ചവടമടക്കം ഹീനമായ മാര്‍ഗങ്ങളിലൂടെയാണു മഡുറോ വിജയം നേടിയതെന്നു മുന്‍ ഗവര്‍ണര്‍കൂടിയായ ഹെന്റി ഫാല്‍കന്‍ ആരോപിച്ചു. വോട്ടെടുപ്പിന്റെ സാധുത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും തിര!ഞ്ഞെടുപ്പു നടത്താന്‍ മഡുറോയ്ക്കുമേല്‍ രാജ്യാന്തര സമ്മര്‍ദമുണ്ടാകാനാണു സാധ്യത. വെനസ്വേലയ്ക്കുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നു യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.