1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2017

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ. ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയെ തിരിഞ്ഞുനോക്കാതെ ആളുകള്‍ കടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലാണ് സംഭവം.

ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും ഉടല്‍ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് സ്ത്രീ കുടുങ്ങിയത്. നിരവധി ആളുകള്‍ അവര്‍ക്കു സമീപത്തുകൂടെ കടന്നു പോകുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാന്‍ ശ്രമിക്കുന്നില്ല. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി ജീവനക്കാരുടെ യൂനിഫോമിട്ട വനിതയടക്കം അവരെ കടന്നുപോകുന്നതും കാണാം.

പ്ലാറ്റ്‌ഫോമില്‍ ഈ സമയത്ത് എത്തിയ മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. തലകുടുങ്ങിയിട്ടും അവര്‍ ആരെയും സഹായത്തിന് വിളിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല. ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നതിന് മുമ്പ് അവര്‍ രക്ഷപ്പെട്ടന്നതോ പരിക്കുകളോ ഒന്നും വീഡിയോയിലില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.