1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ മലേഷ്യയില്‍ പിടികൂടി. എട്ടു മീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാങ് ദ്വീപിലെ പായ ടെറുബോങ്ങില്‍ ഫൈ്‌ളഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പിടികൂടിയത്.

ഫ്‌ലൈ ഓവര്‍ നിര്‍മാണത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് സേന പെരുമ്പാമ്പിനെ വലയിലാക്കുകയായിരുന്നു. അമേരിക്കയിലുള്ള മെഡൂസ എന്നു പേരുള്ള പെരുമ്പാമ്പിന്റെ ഗിന്നസ് റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

2011 ല്‍ ഗിന്നസ്ബുക്കില്‍ ഇടംപിടിച്ച മെഡൂസക്ക് 7.67 മീറ്റര്‍ നീളവും 158.8 കിലോഗ്രാമുമാണ് തൂക്കം. മലേഷ്യയില്‍നിന്ന് പിടികൂടിയതിനെക്കാള്‍ 90 കിലോഗ്രാം കുറവ്. പുതിയ റെക്കോര്‍ഡുകാരനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതിന് ഗിന്നസ് അധികൃതരുടെ പരിശോധന കഴിയേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.