1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം. യമന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് ഹൂതി നിലപാട്.

രണ്ടു ദിവസമായി തുടരുന്ന യമന്‍ പ്രശ്‌ന പരിഹാര ചര്‍ച്ച ഈ മാസം 13 വരെ തുടരും. രാഷ്ട്രീയ പരിഹാരത്തിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ കക്ഷികള്‍ക്കും രാഷ്ട്രീയ പ്രാധാന്യം നല്‍കി താല്‍ക്കാലിക സര്‍ക്കാര് രൂപീകരിക്കണമെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ഒന്നിച്ചിരുന്ന് വേണ്ട കാര്യം തീരുമാനിക്കാമെന്നാണ് ഹൂതികളുടെ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

ഹൂതി നിയന്ത്രണത്തിലാണ് സനാ വിമാനത്താവളം. ഇവിടേക്കെത്തുന്ന എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദന്‍ വിമാനത്താവളത്തില്‍ പരിശോധിക്കണമെന്ന് ആവശ്യം ഹൂതികള്‍ തള്ളി. വിവിധ വിഷയങ്ങളില്‍ പരോഗമിക്കുന്ന ചര്‍ച്ച യു.എന്‍ മധ്യസ്ഥതതയിലാണ്. പ്രശ്‌ന പരിഹാര പ്രതീക്ഷയിലാണ് നിലവില്‍ യു.എന്‍.

ആഭ്യന്തര സര്‍വീസുകള്‍ക്കായി സനാ തുറക്കണമെന്നാണ് യമന്‍ സര്‍ക്കാര്‍ വക്താവ് മര്‍വാന്‍ ദമ്മാജ് മുന്നോട്ട് വെച്ചത്. ഐക്യരാഷ്ട്രസമിതിയുടെ പ്രത്യേക സംഘം യെമന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സമാധാനചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഹൂതി വിമതരും യമന്‍ സര്‍ക്കാരും സൗദിയും നേതൃത്വം നല്‍കുന്ന ഐകൃ സൈന്യവുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.