1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2017

സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍. എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇടക്കാല പ്രസിഡന്റായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ 37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ ഭരണത്തിനാണ് അന്ത്യമായത്. രണ്ടാഴ്ച മുന്‍പ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഭയം പ്രാപിച്ചിരുന്ന എമേഴ്‌സണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്.

അതേസമയം, രാജിവെച്ച റോബര്‍ട്ട് മുഗാബെയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ സൈന്യം ഉപേക്ഷിച്ചു. മുഗാബെയും ഭാര്യ ഗ്രെയ്‌സും നിയമനടപടികള്‍ നേരിടേണ്ടതില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇരുവര്‍ക്കും രാജ്യത്ത് തുടരാനും സൈന്യം അനുമതി നല്‍കിയിട്ടുണ്ട്. നിയമനടപടികളില്‍ നിന്ന് സംരക്ഷണവും ജീവന് സുരക്ഷയും വേണമെന്ന മുഗാബെയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

അഴിമതി കേസുകളില്‍ ഉള്‍പ്പെടെ വിചാരണ ഒഴിവാക്കാമെന്ന് ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുഗാബെ രാജിവെച്ചത്. 2018 ഫെബ്രുവരിയിലാണ് സിംബാബ്‌വെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ എമേഴ്‌സണ്‍ ഇടക്കാല പ്രസിഡന്റായി തുടരുമെന്ന് ഭരണകക്ഷിയായ സാനു പിഎ് വക്താവ് പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തിയ എമേഴ്‌സണ് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. രാജ്യം പുനര്‍നിര്‍മ്മിക്കുന്നതിന് ഒരുമിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.