1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011


ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മതപരിവര്‍ത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മിഷനറിമാര്‍ക്കെതിരെ ആരോപിച്ചാണ് അറസ്റ്റ്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങളും ഇവരുടെ പൌരത്വം സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

സമീപഭാവിയില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കുമെന്ന് പ്രവിശ്യാ ഗവര്‍ണര്‍ മൊര്‍ത്തസ തമാഡനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടുചെയ്തു. ഇറാനില്‍ ക്രിസ്തുമത്തിന് അംഗീകാരമുണ്ടെങ്കിലും ഇസ്ലാമിനെ തള്ളിപ്പറയുന്നത് ശരിയത്ത് നിയമമനുസരിച്ച് മരണ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.