1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010
ലണ്ടന്‍: അനുവദനീയമായതിലും കൂടുതല്‍ സിഗരറ്റുമായി കൈവശംവച്ചതിന് ജെറ്റ്എയര്‍വേയ്‌സിലെ നാലു ജീവനക്കാരെ ഹീത്രോ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹി- ലണ്ടന്‍ വിമാത്തിലെ നാലു ജീവക്കാനെ ഞായറാഴ്ചയാണ് അധികൃതര്‍ തടഞ്ഞുവച്ചത്. ഒരു ദിവസം ഇവരെ തടഞ്ഞുവച്ച് ചോദ്യംചെയ്തിരുന്നു. രഹസ്യമാക്കിവച്ച ഈ വിവരം പിന്നീട് പുറത്താവുകയായിരുന്നു.
ഇവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചു.
ബ്രിട്ടീഷ് കസ്റ്റംസ് ചട്ടപ്രകാരം ഒരു യാത്രക്കാരന്‍ പരമാവധി 200 സിഗരറ്റേ കൈവശം വയ്ക്കാവൂ. ഇതില്‍ കൂടുതല്‍ കൈവശം വച്ചതിനാണ് ഹീത്രോയിലെ കസ്റ്റംസ് അധികൃതര്‍ ഇവരെ തടഞ്ഞുവച്ചത്. കള്ളക്കടത്തിനു തുല്യമായ പ്രവൃത്തിയാണ് വിമാനജീവനക്കാര്‍ ചെയ്തതെന്നാണ് കസ്റ്റംസ് അധികൃതരുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.