1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2010

NRI  മലയാളി

വാര്‍ത്തകളും വിശകലനങ്ങളും അറിവുകളും ഇനി പുതിയ രൂപത്തിലും ഭാവത്തിലും

യു.കെ മലയാളിയുടെ മനസ്സാക്ഷിയായി മാറിയ  NRI മലയാളി’ പുതിയ രൂപഭാവങ്ങളോടെയാണ്‌ ക്രിസ്‌മസിനേയും പുതുവല്‍സരത്തേയും വരവേല്‍ക്കുന്നത്‌, ഡിസംബര്‍ തണുപ്പില്‍ സ്‌നിഗ്‌ധമായ മഞ്ഞിന്‍കണങ്ങളുടെ ചാരുതപോലെ…

വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ യു.കെ മലയാളികളുടെ ഇടയില്‍ നെറികേടില്ലാതെ നേരിനൊപ്പം മാത്രം സഞ്ചരിക്കുന്ന നല്ലൊരു സുഹൃത്തായി മാറാന്‍ ഈ വെബ്‌സൈറ്റിനു സാധിച്ചിട്ടുണ്ട്‌. ആ സൗഹൃദംതന്നെയാണ്‌, അതു മാത്രമാണ്‌ ഈ വളര്‍ച്ചക്കു പിന്നില്‍. വായനക്കാരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു പുതിയ മാധ്യമ സംസ്ക്കാരം എന്ന ആശയത്തിന് ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഈ വെബ്സൈറ്റ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

ഇതു നമ്മുടെ കൂട്ടായ്മയാണ്.ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്  ശരാശരി യു കെ മലയാളികളെയാണ് .ഇവിടെ ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു  വയ്ക്കലിന്റെ കൃതാര്‍ത്ഥതയുമുണ്ട്. പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകളോ, അന്തിപത്രത്തിന്റെ എരിവും പുളിയുമോ നിങ്ങള്‍ പ്രതീക്ഷിക്കണ്ട. മറിച്ച്‌ ശരാശരി യു കെ മലയാളിക്ക് നിത്യ ജീവിതത്തില്‍ തികച്ചും ആവശ്യമായ വിവരങ്ങളുംവാര്‍ത്തകളും പല കോണുകളില്‍ നിന്നും സമാഹരിച്ചു നിങ്ങളുടെ മുന്നിലെത്തിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം.

നാടിനും വീടിനും വേണ്ടി മറുനാട്ടിലെത്തി അധ്വാനിക്കുന്ന ഓരോ പ്രവാസിയുടെയും ഇടനേരങ്ങളിലേക്ക്‌ കേരളത്തിലെ വീട്ടുമുറ്റത്തു നിന്നുള്ള വിശേഷങ്ങള്‍ യഥാസമയം എത്തിക്കുന്നതിനൊപ്പം യു.കെയുമായി ബന്ധപ്പെട്ട പ്രധാനവാര്‍ത്തകളും താമസംവിനാ എത്തിക്കാന്‍ ഞങ്ങള്‍ശ്രമിക്കുന്നു. യു.കെയിലെ ഓരോരുത്തര്‍ക്കും ഉപകാരപ്രദമാകുന്ന വിവരങ്ങളുടെ പ്രത്യേകവിഭാഗം, സിനിമ, കായികം, വാണിജ്യം, ടെക്‌നോളജി തുടങ്ങി ഇതുവരെയുണ്ടായിരുന്ന എല്ലാ വിഭാഗങ്ങളും പുതുമോടിയില്‍ ഇനി നിങ്ങള്‍ക്കു വായിക്കാം. വനിതകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദവും വിജ്ഞാനപ്രദവും രസകരവുമായ വിഭവങ്ങളൊരുക്കി പ്രത്യേകവിഭാഗങ്ങള്‍ പുതുതായി തുടങ്ങുന്നു. യു.കെയിലെ മലയാളികളുടെ ആത്മാവിഷ്‌കാരങ്ങള്‍ക്ക്‌ വിര്‍ച്വല്‍ മീഡിയയില്‍ ജീവന്‍ നല്‍കാനായി സാഹിത്യവിഭാഗവും ആരംഭിക്കുന്നു. അതോടൊപ്പം ആരേയും ആക്ഷേപിക്കാതെ നിര്‍ദ്ദോഷമായ ഫലിതത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തുന്നതിന്‌ ഹാസ്യം എന്നൊരു വിഭാഗം കൂടി തുടങ്ങുകയാണ്‌.

ഏഷണിയോ ഗോസിപ്പോ ബ്ലാക്ക്‌മെയിലിംഗോ ഞങ്ങളുടെ അജണ്ടയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയൊട്ട്‌ ഉണ്ടാകുകയുമില്ല. നേരിനൊപ്പം സഞ്ചരിക്കുന്ന യു.കെ മലയാളികള്‍ക്കു നേരായവാര്‍ത്തകള്‍ നല്‍കുക എന്നൊരു അജണ്ട മാത്രമേ ഞങ്ങള്‍ക്കുള്ളു. അതില്‍ മാറ്റമുണ്ടാകാതെ നോക്കുക ഞങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്‌. അതില്‍ ഒരു വിധത്തിലുമുള്ള വെള്ളംചേര്‍ക്കലുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല.

യു.കെ മലയാളികളുടെ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ഇനിമുതല്‍ നിങ്ങളുടെ സാഹിത്യരചനകളും ഹാസ്യരചനകളും ഞങ്ങള്‍ക്കയക്കാം. ഒപ്പം യു.കെ മലയാളികള്‍ക്ക്‌ ഉപകാരപ്രദമായേക്കാവുന്ന വാര്‍ത്തകള്‍ സംബന്ധിച്ച വിവരങ്ങളും ഞങ്ങളെ അറിയിക്കുക. യോഗ്യമായവ ‘എന്‍.ആര്‍.ഐ മലയാളി’യില്‍ പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷമേയുള്ളു. വാര്‍ത്തകളും രചനകളും യൂണിക്കോഡ്‌ ഫോണ്ടിലോ അല്ലെങ്കില്‍ വേര്‍ഡ്‌(.doc), പേജ്‌മേക്കര്‍ (.pmd) ഫയലുകളിലോ അയച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്നു മാത്രമല്ല പ്രസിദ്ധീകരണം വേഗത്തില്‍ നടക്കുകയും ചെയ്യും.

യു.കെ.മലയാളികളുടെ മനസ്സാക്ഷിയായി മാറുന്ന ഈ സമ്പൂര്‍ണ വെബ്‌ പോര്‍ട്ടലിനെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ കാത്തിരിക്കുന്നു.

nrimalayalee.co.uk പുതിയ സെര്‍വറിലേക്കും ഡിസൈനിലേക്കും ഇന്നു മുതല്‍ മാറിയതിനാല്‍ ആദ്യത്തെ ദിവസങ്ങളില്‍ ചിലര്‍ക്കെങ്കിലും സൈറ്റ് ലഭിക്കുന്നതിന് തടസം നേരിട്ടേക്കാം.ഇപ്രകാരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍support@nrimalayalee.co.uk എന്ന ഈമെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.