1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

ലണ്ടന്‍ :  സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധി തീരാന്‍ ഒരുമാസം മാത്രം ശേഷിക്കെ പകുതിയിലേറെ കൗണ്‍സിലുകളും  ചെലവാക്കിയ ഫണ്ടുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല. ആകെയുളള 345 ലോക്കല്‍ അതോറിറ്റികളില്‍ ഇതുവരെ 144 എണ്ണം മാത്രമേ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളൂ. ജനുവരി 31ന് മുന്‍പാണ് കണക്കുകള്‍ പ്രസിദ്ധികരിക്കാന്‍ സര്‍ക്കാ
ര്‍ സമയം നല്‍കിയിരിക്കുന്നത്.

കൗണ്‍സിലുകളുടെ ഉത്തരവാദിത്തമില്ലായ്‌മയെ ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി എറിക് പിക്കിള്‍സ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതലുളള കണക്കുകളാണ് കൗണ്‍സിലുകളോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2011 മുതല്‍ എല്ലാ കൗണ്‍സിലുകളുടെയും വരവ് ചെലവ് രേഖകള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തി നടപടികള്‍ സുതാര്യമാക്കണമെന്ന് എറിക് പിക്കിള്‍സ് ആവശ്യപ്പെട്ടു.

144 കൗണ്‍സിലുകളെ ഇതുവരെ കണക്ക് പ്രസിദ്ധപ്പെടുത്തിയത്. സുതാര്യതയാണ് ആധുനിക ജനാധിപത്യത്തിന് അത്യാവശ്യം. കൗണ്‍സിലിന്റെ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നറിയാന്‍ ടാക്സ് നല്‍കുന്നവര്‍ക്ക് അവകാശമുണ്ട്- എറിക് പിക്കിള്‍സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.