ഫ്രാന്‍സില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തും. പുനര്‍വിദ്യാഭ്യാസത്തിന് നിയോഗിക്കപ്പെടുകയും ചെയ്യും.
ബുര്‍ഖ ധരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന കുടുംബാംഗങ്ങള്‍ക്കും മതനേതാക്കള്‍ക്കും ഒരു വര്‍ഷത്തെ തടവും 30,000 യൂറോ പിഴയുമാണ് ശിക്ഷ.
ഇതിനിടെ നിരോധനത്തിനെതിരായ പ്രതിഷേധ പ്രകടനത്തിന് ബുര്‍ഖ ധരിച്ചെത്തിയ 19 സ്ത്രീകളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ബുര്‍ഖ നിരോധിക്കുന്നതിനെക്കുറിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളും ആലോചിക്കുന്നുണ്ടെങ്കിലും ഫ്രാന്‍സാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സര്‍ക്കാറും മുസ്ലീം ജനവിഭാഗവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഈ തീരുമാനം കാരണമാകുന്നുണ്ട്.
രാജ്യത്തെ 40 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലുള്ള മുസ്‌ലിം ജനസംഖ്യയില്‍ രണ്ടായിരത്തോളം സ്ത്രീകള്‍ മാത്രമാണ് മുഖം മുഴുവനായി മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, ഇസ്‌ലാമിനെ അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ബുര്‍ഖ നിരോധനമെന്നാണ് ഒരുവിഭാഗം ഇസ്‌ലാമിക വിശ്വാസികള്‍ പറയുന്നത്. മതസ്വാതന്ത്ര്യ നിഷേധം മാത്രമല്ല, മനുഷ്യാവകാശധ്വംസനം കൂടിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്പില്‍ ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല