1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

ലണ്ടന്‍: ലോകത്ത് സമാധാനം പുലര്‍ത്താന്‍ സഹായിക്കുന്ന മതമായ ഇസ്‌ലാമിനെ വികൃതമാക്കാനും ദൈവനിന്ദയ്ക്കും ശ്രമിക്കുന്നവര്‍ക്കെതിരെ വിശുദ്ധ യുദ്ധം ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും പാക് പ്രസിഡന്റ് അസീഫ് അലി സര്‍ദാരിയുടെയും മകനാണ് ബിലാവല്‍.

പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ വധത്തില്‍ അനുശോചിക്കാന്‍ ലണ്ടനിലെ പാക് ഹൈക്കമ്മിഷനില്‍ ഒത്തുചേര്‍ന്നവരോടു സംസാരിക്കുകയായിരുന്നു ബിലാവല്‍. പിപിപിയുടെ നേതാവായിരുന്നു തസീര്‍. ബേനസീറിന്റെ വിശ്വസ്തനുമായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ന്യൂനപകഷങ്ങളെ ഞാന്‍ സംരകഷിക്കും. ചെയ്യാത്ത കുറ്റത്തിനു നിങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അവരോട് ആദ്യം എനിക്കു നേരെ വരാന്‍ പറയൂ – ന്യൂനപകഷങ്ങളോടായി ബിലാവല്‍ പറഞ്ഞു. പാകിസ്ഥാനിലേക്കു മടങ്ങി രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ബിലാവലിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനമെന്നു പറയപ്പെടുന്നു.

മതനിന്ദ നിയമത്തിന്റെ പേരില്‍ വധശികഷ നേരിടുന്ന ക്രിസ്ത്യന്‍ വനിത ആസിയ ബീബിക്കുവേണ്ടി ശക്തമായി രംഗത്തിറങ്ങിയതിന്റെ പേരിലാണ് സല്‍മാന്‍ തസീറിനെ ഈ മാസം നാലിനു സ്വന്തം അംഗരകഷകന്‍ വധിച്ചത്. തന്റെ മാതാവിന്റെ വധവുമായി തസീറിന്റെ വധം ബിലാവല്‍ താരതമ്യപെ്പടുത്തി.

മതത്തെ ഒറ്റുകൊടുക്കുന്നവര്‍ക്കെതിരെ നിശ്ശബ്ദനാകാതിരുന്നതിന്റെ പേരിലാണു തസീര്‍ രക്തസാകഷിയായതെന്നും ഇസ്‌ലാമിന്റെ സന്ദേശം മുറുകെപ്പിടിച്ചാണ് അദ്ദേഹത്തിന്റെ മരണമെന്നും ബിലാവല്‍ പറഞ്ഞു. തന്റെ പിതാവിന്റെ ഘാതകര്‍ക്കെതിരെ ശബ്ദിക്കാന്‍ പാക്കിസ്ഥാനിലെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ മുന്നോട്ടുവന്നില്ലെന്നു തസീറിന്റെ മകള്‍ സാറ കുറ്റപ്പെടുത്തി. പുരോഗമനവാദികളെ നിശ്ശബ്ദരാക്കാനും പേടിപ്പിച്ചു പിന്തിരിപ്പിക്കാനുമുള്ള സന്ദേശമാണു കൊലപാതകമെന്നും സാറ തസീര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.