1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2011

ലണ്ടന്‍: ബ്രിട്ടിലെ പകുതിയില്‍ കൂടുതല്‍ വീടുകളിലേയും ഡസ്റ്റ് ബിന്‍ കാലിയാക്കുന്നത് രണ്ടാഴ്ചയിലൊരിക്കലാണെന്ന് റിപ്പോര്‍ട്ട്. 117 ടൗണുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 59% ഡസ്റ്റ് ബിന്നുകളും രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമേ വൃത്തിയാക്കാറുള്ളൂ.

ആഴ്ചയിലൊരിക്കല്‍ ഡസ്റ്റ് ബീന്‍ ക്ലീന്‍ ചെയ്തുകിട്ടുക എന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്ന കമ്മ്യൂണിറ്റീസ് സെക്രട്ടറി എറിക് പിക്ക്‌ലസിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് കൗണ്‍സിലുകളില്‍ കാര്യങ്ങള്‍ നടക്കുന്നത്. 11മാസം മുന്‍പ് അധികാരത്തില്‍ വന്നപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ബിന്‍ ക്ലീനാക്കുക എന്ന രീതി പുനഃസ്ഥാപിക്കണമെന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെയ്സ്റ്റ് എടുത്തുകൊണ്ടുപോകുന്നതിന്റെ ഇടവേള കുറയ്ക്കാന്‍ ഒരു കൗണ്‍സില്‍ പോലും ശ്രമിച്ചിട്ടില്ലെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഴ്ചയിലൊരിക്കല്‍ വേയ്‌സ്റ്റുകള്‍ എടുത്തുകൊണ്ടുപോകുക എന്നത് കൗണ്‍സിലുകള്‍ സ്ഥിരമായി പാലിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആഴ്ചയില്‍ വെയ്‌സറ്റ് കലക്ട് ചെയ്യുക എന്ന ആവശ്യം അംഗീകരിക്കുന്നതായി പിക്ക്‌ലെസ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആഴ്ചതോറും വെയ്‌സ്റ്റ് കലക്ട് ചെയ്യാനാവശ്യമായ ഫണ്ട് തങ്ങള്‍ക്കില്ലെന്നാണ് കൗണ്‍സിലുകളുടെ വാദം. ആഴ്ചതോറും ബിന്‍ കാലിയാക്കണമെന്ന നിയമം നിര്‍ബന്ധിതമാക്കാത്തതിനാല്‍ കൗണ്‍സിലുകള്‍ ഇത് നടപ്പിലാക്കില്ലെന്നാണ് ക്യാമ്പനിയേഴ്‌സ് പറയുന്നത്. അതിനാല്‍ ഈ നിയമം മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കൗണ്‍സിലുകള്‍ ആഴ്ചയിലൊരിക്കല്‍ വെയ്സ്റ്റുകള്‍ കൊണ്ടുപോകണം എന്ന നിയമം ഉള്‍പ്പെടുത്തി 1990 ലെ പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗദി ചെയ്യണമെന്നാണ് വീക്ക്‌ലി വെയ്സ്റ്റ് കലക്ഷന്‍ ക്യാമ്പനിങ്ങിന്റെ സ്ഥാപകന്‍ ഡൊറേട്ട കോക്ക്‌സ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.