1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

ലണ്ടന്‍: ജനുവരിയിലും ശമനമില്ലാതെ തുടരുന്ന മഞ്ഞുവീഴ്ച യുകെയില്‍ എഡിന്‍ബറോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

കനത്ത മഞ്ഞുവീഴ്ചയില്‍ ഒരു ദിവസത്തോളം വിമാനത്താവളം അടച്ചിടേണ്ടിവന്നു. നാലിഞ്ച് മഞ്ഞാണ് റണ്‍വേയില്‍ വീണുകിടന്നത്. മഞ്ഞ് ഏറക്കുറേ നീക്കിയെങ്കിലും വിമാനഗതാഗതം പഴയപടിയായിട്ടില്ല.

യാത്രക്കാര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍വീസ് വിവരം വ്യക്തമായി മനസ്‌സിലാക്കിയ ശേഷമേ യാത്രയ്ക്കിറങ്ങാവൂ എന്ന് ബിബിഎ അധികൃതര്‍ വ്യക്തമാക്കി.

വെസ്റ്റ്, സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡില്‍ ഇനിയും ദിവസങ്ങളോളം മഞ്ഞുവീഴ്ച തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നത്. സ്ട്രാത്ക്‌ളൈഡ്, ക്‌ളാക്മാന്‍ഷയര്‍, ഡംഫ്രീസ്, ഗാലോവേ, ഫാള്‍കിര്‍ക്, പെര്‍ത്ത്, കിന്റോസ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.