1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2011
വര്‍ഷാന്ത്യത്തിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ച സ്കോട്ടിഷ് എക്കോണമിയെ പിടിച്ചുലച്ചുവെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ഒഫ് സ്കോട്ട്‌ലന്‍ഡാണ് ഏറ്റവും പുതിയ രേഖകള്‍ പുറത്തിറക്കിയത്. മഞ്ഞുവീഴ്‌ച സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്ന് കരകയറുകയായിരുന്നു സ്‌കോട്ട്‌ലന്‍ഡ് എക്കോണമിയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോശം കാലാവസ്ഥ കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗിനെ സാരമായി ബാധിച്ചു. ഇത് സര്‍വീസ് മേഖലയ്‌ക്ക് ദോഷകരമാവുകയും ചെയ്‌തു. നിര്‍മാണ കമ്പനികളെയും മഞ്ഞുവീഴ്‌ച പ്രതികൂലമായി ബാധിച്ചു. ഇതിലൂടെ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്‌ടമായി.

അറുന്നൂറോളം കമ്പനികള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും മോശം ബിസിനസാണ് കഴിഞ്ഞമാസം നടന്നത്. ശരാശരി വ്യാപാരത്തേക്കാള്‍ പത്ത് ശതമാനം ഇടിവ് ഒറ്റയടിക്ക് രേഖപ്പെടുത്തി. ഉല്‍പന്ന കയറ്റുമതിയിലും കറവ് രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.