1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

സിറിയയ്ക്ക് എതിരെയും അമേരിക്ക വാളോങ്ങിക്കഴിഞ്ഞു. യുഎസ് വിദേശകാര്യ മന്ത്രി ഹിലരി ക്ലിന്റനാണ് സിറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍ പ്രവേശിച്ച സിറിയന്‍ സൈന്യത്തിന്റെ നടപടിയിലാണ് അമേരിക്കയുടെ ഇടപടല്‍ ഉണ്ടായിരിക്കുന്നത്. സിറിയന്‍ സൈന്യം അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് കാരണമായേക്കുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ബശ്ശാര്‍ അല്‍ അസദ് വാഗ്ദാനം ചെയ്ത ഭരണഘടനാ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയോ അല്ലെങ്കില്‍ അധികാരം ഒഴിയണമെന്നും സിറിയന്‍ ഭരണകൂടത്തിനോട് ഹിലരി ആവശ്യപ്പെട്ടു. സിറിയന്‍ സൈന്യത്തിന്റെ നടപടിയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായും തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യബ് ഉര്‍ദുഗാനുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഹിലരി വ്യക്തമാക്കി കഴിഞ്ഞു.

തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള ഖിര്‍ബത് അല്‍ ജൗസ് ഗ്രാമത്തില്‍ 30ഓളം ടാങ്കുകളുടെയും നിരവധി സൈനിക വാഹനങ്ങളുടെയും അകമ്പടിയോടെയാണ് സൈന്യം പ്രവേശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സൈന്യം സിവിലിയന്മാര്‍ക്ക് നേരെ വെടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയില്‍നിന്നും സിവിലിയന്മാര്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടുകൊണ്ടിരിക്കുയാണ്. ടര്‍ക്കിഷ് റെഡ് ക്രസന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതിര്‍ത്തികടന്ന സിവിലിയന്മാരുടെ എണ്ണം 600 ആണെങ്കിലും അത് ചുരുങ്ങിയത് 2000 വരുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രമുഖ അറബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നത് പലായനം ചെയ്യാന്‍ കഴിയാത്ത രോഗികളോ വൃദ്ധരോ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

അതേസമയം ഇന്നലെ ജുമുഅ നമസ്‌കാരത്തിനു ശേഷം സിറിയയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭകര്‍ ബശ്ശാര്‍ അല്‍ അസദിനെതിരെ പ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസ്, ഹുംസ്, ഹമാ, ദേരാ തുടങ്ങിയ നഗരങ്ങളിലാണ് പ്രകടനങ്ങള്‍ നടന്നത്. ഹുംസിലും ഡമസ്‌കസിനടുത്ത ഖസ്‌വയിലും പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.