1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

കാണ്ഡഹാറില്‍ യുഎസ് സൈനികന്‍ വെടിവച്ചുകൊന്ന 17 അഫ്ഗാന്‍ പൌരന്മാരുടെ കുടുംബങ്ങള്‍ക്ക് യുഎസ് വന്‍ തുക നഷ്ടപരിഹാരം നല്‍കി. ഓരോ കുടുംബത്തിനും അമ്പതിനായിരം യുഎസ് ഡോളര്‍ വീതം കാണ്ഡഹാര്‍ ഗവര്‍ണറുടെ ഓഫീസിലെത്തിച്ചു വിതരണം ചെയ്തു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 11,000ഡോളറും നല്‍കി. സ്റാഫ് സര്‍ജന്റ് റോബര്‍ട്ട് ബെയില്‍സാണ് രണ്ടു ഗ്രാമങ്ങളില്‍ കൂട്ടക്കൊല നടത്തിയത്. യുഎസിലെ ഫോര്‍ട്ട് ലീവന്‍വര്‍ത്തിലെ സൈനിക ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി.

അഫ്ഗാന്‍ ഉദ്യോഗസ്ഥരും വിദേശ ഉദ്യോഗസ്ഥരും ചേര്‍ന്നു കുടുംബാംഗങ്ങളെ ക്ഷണിച്ചുവരുത്തിയാണ് യുഎസ് പ്രസിഡന്റ് ഒബാമയുടെ പ്രത്യേക സഹായമായി തുക നല്‍കിയതെന്നു സഹായം ലഭിച്ച ഒരു കുടുംബാംഗവും ഗോത്ര നേതാവും അറിയിച്ചു. പഞ്ജ്വായ് ജില്ലയിലെ രണ്ടു ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട ഒാരോരുത്തര്‍ക്കും 50,000 ഡോളറും പരുക്കേറ്റവര്‍ക്കു 10,000 ഡോളറുമാണ് നല്‍കിയത്.

ഇതേസമയം, കാണ്ടഹാറിലെ അര്‍ഘന്‍ദാബ് ജില്ലയില്‍ റോഡില്‍വച്ച ബോംബ് പൊട്ടി ഏഴ് അഫ്ഗാന്‍ പൊലീസുകാരും ഒരു യുഎസ് ഭടനും ദ്വിഭാഷിയും അടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ സേനയുടെ സാധനസാമഗ്രികള്‍ പാക്കിസ്ഥാനിലൂടെ റോഡുമാര്‍ഗം കൊണ്ടുപോകുന്നതു തുടര്‍ന്നാല്‍ പാക്ക് പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങളെ ആക്രമിക്കുമെന്നു പാക്ക് താലിബാന്‍ മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.