1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

നല്ല സന്തോഷത്തോടെ ജീവിക്കവേ ആയിരിക്കും പെട്ടെന്നൊരു ദിവസം മരണം നമുക്ക് മുന്നില്‍ എത്തുന്നത്. ആനി ദിവാനിയും ഹോട്ടലില്‍ തന്റെ ഭര്‍ത്താവുമൊത്ത് ആഘോഷിക്കുമ്പോള്‍ അറിഞ്ഞിരിക്കില്ല താന്‍ മരണത്തിലേക്കാണ് പോകുന്നത് എന്ന്. അവരുടെ തട്ടിക്കൊണ്ടു പോകലിനും കൊലപാതകത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഉള്ള സിസിടിവി ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

ഇതില്‍ ദമ്പതികള്‍ ചിരിച്ചുല്ലസിച്ചു പോകുന്നതായിട്ടാണ് കാണുന്നത്. കേപ്ടൗണ്‍ലെ ഹോട്ടലില്‍ നിന്നുമാണ് ചിത്രങ്ങള്‍ ലഭിച്ചത്. ഭര്‍ത്താവായ ശ്രീന്‍ പത്രവും പുസ്തകവും പിടിച്ചാണ് ഭാര്യയായ ആനിയോടൊപ്പം സന്തോഷപൂര്‍വ്വം നടന്നിരുന്നത്. രാത്രി പുറത്തു കറങ്ങുവാനുള്ള തീരുമാനവുമായിട്ടാണ് ഇരുവരും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയത്. ഹോട്ടല്‍ വിടുന്നതിനു മുന്‍പ് കിട്ടിയ ചിത്രങ്ങളുടെ സമയം 6.17pm ആണ്.

ഈ സമയത്തിന് നാല് മണിക്കൂറിനു ശേഷമാണ് ആനി കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടാക്സി ആയുധധാരികളായ കൊലയാളികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കവര്ച്ചക്കിടയിലാണ് കൊല നടന്നെതന്നായിരുന്നു പരക്കെ വിശ്വസിച്ചിരുന്നത് എങ്കിലും പിന്നീട് കൊലപാതകികള്‍ തന്നെ കുറ്റം ശ്രീന്‍ ദിവാനിയില്‍ ആരോപിക്കുകയും തുടര്‍ന്നു അന്വേഷണം ദിവാനിയിലേക്ക് നീളുകയും ചെയ്തു. കൊലപാതകത്തിനു കാരണമായി പോലീസ്‌ പറയുന്നത് ദിവാനി ഒരു സ്വവര്‍ഗ പ്രേമിയായിരുന്നു എന്നും ഇത് കണ്ടു പിടിച്ച ആനി ശ്രീനെ ഈ ബന്ധത്തില്‍ നിന്നും വിലക്കി എന്നുമാണ്.

ആനി കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ദിവാനിയെ ഭീകര ജീവി എന്ന് വിളിച്ചതായും വിവാഹമോചനം തേടും എന്ന് ഭീഷണിപ്പെടുത്തി മെസേജ് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദിവാനിയുണ്ടാക്കിയ ഒരു വ്യാജ തട്ടിക്കൊണ്ടു പോകലിലാണ് കാര്യങ്ങള്‍ കലാശിച്ചത് എന്നാണു സൗത്ത്‌ ആഫ്രിക്കന്‍ പോലീസ്‌ പറയുന്നത്. ശ്രീന്‍ ദിവാനി ഇപ്പോള്‍ മാനസികമായി തളര്ന്നിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസിനു വിട്ടു കൊടുക്കരുത് എന്ന ദിവാനിയുടെ അപേക്ഷ കോടതി സ്വീകരിച്ചു വിട്ടു നല്‍കല്‍ നീട്ടി വച്ചിരിക്കയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.