1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

പലപ്പോഴും എയര്‍ലൈന്‍ നിയമങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമാണ് നല്‍കുക. ഉദാഹരണത്തിന് ഒരു സാധാരണക്കാരന്റെ പരാതി ഇങ്ങനെയാണ്. ബ്രിട്ടീഷ്‌ എയര്‍വേയ്സ്‌ വഴി എഡിന്‍ബര്‍ഗിലേക്ക് റിട്ടേണ്‍ ടിക്കറ്റ്‌ എടുക്കുകയും പിന്നീട് അസൌകര്യം മൂലം മറ്റൊരു എയര്‍ലൈന്‍ ടിക്കറ്റ്‌ വഴി എഡിന്‍ബര്‍ഗില്‍ എത്തുകയും തിരികെ എഡിന്‍ബര്‍ഗിലെക്ക് ബ്രിട്ടീഷ്‌ എയര്‍വേയ്സ്‌ വഴി വരാന്‍ നടത്തിയ ശ്രമത്തിനു ഇരുന്നൂറു പൌണ്ട് അധികം അടക്കേണ്ടി വന്നു.

ഇതേ തുടര്‍ന്നു പരാതിയുമായി ഉപഭോക്താവ് സംഘടനകളെ സമീപിച്ചു എങ്കിലും ഇതില്‍ അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇത് എയര്‍ലൈന്‍ നിയമങ്ങളില്‍ പെടും എന്നും പറഞ്ഞു. ഒരു ടിക്കറ്റില്‍ യാത്ര ചെയ്യാനാകാതെ വരുമ്പോള്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും നഷ്ടപ്പെടുന്ന തരത്തില്‍ ചില നിയമങ്ങള്‍ രാജ്യത്ത്‌ നിലവിലുണ്ട്. ഇതൊന്നും മനസിലാക്കാത്ത സാധാരണക്കാര്‍ക്ക് പലപ്പോഴും അബന്ധങ്ങള്‍ പറ്റിയെക്കാം.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

സാധാരണ ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഇത് ഒരിക്കലും സ്വീകരിക്കുവാനാകാത്ത എയര്‍ലൈനിന്‍റെ നടപടിയാണ്. രണ്ടു തരത്തിലുള്ള ടിക്കറ്റുകളാണ് സാധാരണ എല്ലാ എയര്‍ലൈനും പുറത്തിറക്കുക ലോവേര്‍ ക്ലാസ്സ്‌,ഹൈ ക്ലാസ്സ്‌. ഇതില്‍ ലോവേര്‍ ക്ലാസ്‌ ടിക്കറ്റിനു പണം കുറവായിരിക്കും എന്നാല്‍ അത് പല നിബന്ധനകള്‍ക്കും വിധേയമായിരിക്കും. ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ തുകയും നഷ്ടപ്പെടുന്ന രീതിയിലായിരിക്കും ഇവയുടെ നിയമങ്ങള്‍. ഹൈ ക്ലാസ്‌ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാവുന്നതും മാറ്റങ്ങള്‍ക്കു വിധേയമാക്കാവുന്നതും ആണ്. പല ബിസിനസ് ക്ലാസ്‌ ടിക്കറ്റുകള്‍ക്കും വളരെ തുച്ഛമായ തുകയാണ് ക്യാന്‍സല്‍ ഫീസ്‌ ആയി വാങ്ങുന്നത് എന്നതും ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ നിയമങ്ങളെല്ലാം ടിക്കറ്റില്‍ തന്നെ വ്യവസ്ഥകള്‍ എന്നാ പേരില്‍ തന്നെ കണ്ടു പിടിക്കാനാകും. എന്നാല്‍ ഇത് വായിച്ചു മനസിലാക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. യാത്ര ചെയ്യുന്നതിന് മുന്‍പ് ഇതു രീതിയിലുള്ള ടിക്കറ്റ്‌ എടുക്കണം എന്ന് നമുക്ക് തീരുമാനിക്കാവുന്നതാണ്. യാത്ര തീയതി മാറ്റാന്‍ സാധ്യത ഉണ്ടെങ്കില്‍ നബന്ധനകള്‍ ഇല്ലാത്ത ടിക്കറ്റ്‌ വാങ്ങുവാന്‍ ശ്രദ്ധിക്കുക. വാങ്ങുന്നതിന് മുന്‍പ് അറിയുവാനുള്ള കാര്യങ്ങള്‍ വായിച്ചു മനസിലാക്കുക. രണ്ടു സിംഗിള്‍ ടിക്കറ്റുകളെക്കാള്‍ ഒരു റൌണ്ട് ടിക്കറ്റ്‌ പൈസ ലാഭിക്കും എന്നറിയുക. ഒരു എയര്‍ ലൈനിനെതിരെ പരാതിപ്പെടണം എങ്കില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വഴി ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.