ഗൌരവമായ തെറ്റുകള്‍ ചെയ്യുന്ന എംപിമാരെ തിരിച്ചുവിളിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശം നല്കുന്ന കരടുബില്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന എം.പി.മാരെ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരികെവിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കാനാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്ന എം. പി. മാരെ അയോഗ്യരാക്കാന്‍ വ്യവസ്ഥയുണ്ട്.
അതത് പാര്‍ലമെന്റ് മണ്ഡലത്തിലെ 10 ശതമാനം വോട്ടര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ എം.പി. സ്ഥാനമൊഴിഞ്ഞ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും എം.പി. ഗുരുതരമായ തെറ്റ് ചെയ്യുകയും എന്നാല്‍ ജയില്‍ശിക്ഷ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരടില്‍ പറയുന്നു. പ്രീലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍കൂടി പരിഗണിച്ചതിന് ശേഷമാണ് കരട് ബില്‍ ഔദ്യോഗികമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
പൊതുമുതല്‍ ദുര്‍വ്യയം ചെയ്തതുമായി ബന്ധപ്പെട്ട് 2009ല്‍ എം.പി.മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രകടനപത്രികകളില്‍ ജനപ്രതിനിധികളെ തിരികെ വിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന വാഗ്ദാനം ഉള്‍ക്കൊള്ളിച്ചിരുന്നു.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല