1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

ബ്രിട്ടന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് അത് സുഖിക്കുന്നില്ല എന്നത് സത്യമാണ്. പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാടാണ് അതെന്നു എല്ലാവരും തുറന്നു പറയുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്കു ബ്രിട്ടന്‍ നല്‍കുന്ന ദാരിദ്യ്രനിര്‍മാര്‍ജന സഹായത്തിനെതിരെ പ്രഭുസഭാ സമിതിയും രംഗത്ത് എത്തിയിരിക്കുന്നു.

ഇന്ത്യയ്ക്കു നല്‍കുന്നതു യുക്തിസഹമല്ലാത്ത സഹായമാണെന്നും ദാരിദ്യ്രംഇല്ലാതാക്കാന്‍ ഇന്ത്യ സ്വന്തം പണം ചെലവഴിക്കാതിരിക്കാന്‍ ഇതുവഴിവയ്ക്കുമെന്നും സമിതി കുറ്റപ്പെടുത്തി. സഹായ പദ്ധതിയില്‍നിന്ന് ഉടന്‍ പിന്മാറണമെന്നും നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ബ്രിട്ടനില്‍ ചെലവു വെട്ടിച്ചുരുക്കല്‍, തൊഴില്‍ പരിമിതപ്പെടുത്തല്‍ തുടങ്ങിയ ശക്തമായ നടപടികളെടുക്കുമ്പോഴും ഇന്ത്യയ്ക്കു സഹായം തുടരുന്നതു വന്‍ വിവാദമായിരുന്നു.

കഴിഞ്ഞ മാസം മുതലാണു വിവാദം ശക്തമായത്. ഇന്ത്യയ്ക്കു സഹായം തുടരുമെന്നാണു സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പുരോഗതി, സ്വന്തമായ സഹായപദ്ധതികള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണു സഹായം നിര്‍ത്താനുള്ള നിര്‍ദേശം സമിതി നല്‍കിയത്. പ്രതിവര്‍ഷം 28 കോടി പൌണ്ട് (2240 കോടിരൂപ) ആണ് ഇന്ത്യയ്ക്കു ബ്രിട്ടന്‍ നല്‍കുന്ന സഹായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.