ടി.വി അവതാരകയായി മാറിയ സിസ്റ്റര്‍ വെന്‍ഡി കൃസ്തീയ വിശ്വാസത്തിനെതിരായുള്ള ആധുനിക ബ്രിട്ടണിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നു. പടിഞ്ഞാറന്‍ കലകളെ അവഗണിക്കുവാന്‍ ഇത് വഴി ബ്രിട്ടന്‍ ജനതയ്ക്ക് കഴിഞ്ഞു എന്നും ഇവര്‍ പറയുകയുണ്ടായി. ഇപ്പോഴത്തെ ജനങ്ങളുടെ സഞ്ചാരം ബ്രിട്ടണിന്റെ സംസ്ക്കാരത്തെ തന്നെ മാറ്റി മറിക്കുന്നുണ്ട് എന്നും അവര്‍ വ്യക്തമാക്കി. കലയോടുള്ള ബ്രിട്ടന്‍കാരുടെ വിമുഖത ജീവിത രീതിയിലുള്ള മാറ്റത്തില്‍ നിന്നുമാണ് വന്നത് എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും മതവും അതിലെ കഥകളുമാണ് അറിയാവുന്നത് മതത്തിന്റെ ആത്മാവിനെ ആരും അറിയുന്നില്ല എന്ന് ഇവര്‍ കുറ്റപ്പെടുത്തി. അറിവില്ലായ്മയാണ് ഇന്ന് ബ്രിട്ടന്‍ ജനതയുടെ മുഖമുദ്ര. ചിത്രരചന എന്ന കലയില്ലാതെ ചരിത്രം പോലും പൂര്ത്തിയാകുകയില്ല. മതപരമായ അറിവുകളുടെ കുറവ് പലര്‍ക്കും ശരിയായ അറിവ് കലയില്‍ നിന്നും ലഭിക്കാതെ പോകുന്നതിനു ഇടയാക്കും എന്ന് ഇവര്‍ കരുതുന്നു. കൃസ്തീയ വിശ്വാസത്തിലാണ് ഈ രാജ്യം നാം പടുതുയര്‍ത്തിയത്. ഇവടെ എന്ത് എങ്ങിനെ സംഭവിച്ചു എന്നറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത് തടയുക എന്നത് വിഷമകരമായ കാര്യമാണ്.
മതപരമായ ചിത്രങ്ങള്‍ എങ്ങിനെ സുവിശേഷ പ്രചാരണത്തിന് എങ്ങിനെ ഉപയോഗിക്കാം എന്നതിനെ പറ്റി ഇവര്‍ സംസാരിക്കുകയുണ്ടായി. താന്‍ എങ്ങിനെ മതത്തിന്റെ ആത്മാവില്‍ അപായം പ്രാപിച്ചു എന്നും ഇവര്‍ ജനങ്ങളെ അറിയിച്ചു. ദൈവത്തിന്റെ സാമീപ്യം കുട്ടിക്കാലത്തെ അനുഭവിച്ച ഇവര്‍ പിന്നീട് ഭക്തിമാര്‍ഗത്തിലേക്ക് വരികയായിരുന്നു. നഷ്ടപെട്ട ജീവിതത്തെക്കുറിച്ചോ സുഖഭോഗങ്ങളെക്കുറിച്ചോ അപ്പോഴോ ഇപ്പോഴോ താന്‍ വ്യാകുലപെട്ടിരുന്നില്ല എന്ന് സിസ്റര്‍ വ്യക്തമാക്കി.
സെക്സ് പോലും തനിക്ക് ഒന്നുമായിരുന്നില്ല. ദൈവത്തിനെ സാമീപ്യം അത്രക്കടുത്തു ലഭിച്ചവര്‍ക്ക് അത് മനസിലാക്കാനാകും എന്നും അവര്‍ കൂട്ടി ചേര്‍ത്തു. ബ്രിട്ടന്‍ തങ്ങളുടെ സംസ്കൃതിയിലേക്ക് തിരികെ പോകാന്‍ ആഹ്വാനം ചെയ്ത സമയത്താണ് സിസ്റ്ററുടെ ഈ അഭിപ്രായ പ്രകടനം. എന്തായാലും ബ്രിട്ടന്‍ തങ്ങളുടെ പാരമ്പര്യത്തിലേക്ക് തിരിച്ചു പോകണം എന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ കണക്കുകള്‍ എല്ലാം തന്നെ ബ്രിട്ടീഷുകാര്‍ക്കിടയില്‍ മതവിശ്വസം കുറയുന്നു എന്ന് തെളിയിക്കുന്ന തരത്തില്‍ ഉള്ളതാണ്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല