1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനുമായി വ്യാപാര ബന്ധം മുറിക്കില്ലെന്ന് ‘ബ്രിക്സ്’ അംഗരാജ്യങ്ങളായ ഇന്ത്യയും ചൈനയും വ്യക്തമാക്കി. അമേരിക്കന്‍ ഉപരോധം നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന നിലപാടാണ് ഇന്നലെ ദല്‍ഹിയില്‍ നടന്ന ബ്രിക്സ് വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ രണ്ടു രാജ്യങ്ങളും പ്രകടിപ്പിച്ചത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്‍െറ നേതൃത്വ ഉച്ചകോടി വ്യാഴാഴ്ച ദല്‍ഹിയില്‍ നടക്കും. ഇതിനു മുന്നോടിയായാണ് ഈ രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നത്. ബ്രിക്സിലെ എല്ലാ അംഗങ്ങളും യു.എന്‍ രക്ഷാസമിതിയിലെയും അംഗങ്ങളാണ്. ‘ഐക്യരാഷ്ട്രസഭാ പ്രമേയം മാനിക്കുന്നു. എന്നാല്‍, അവശ്യസാധനങ്ങളുടെ വ്യാപാരം ഇറാനുമായി നടത്തുന്നതിനെ പ്രമേയം വിലക്കുന്നില്ല’ -കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.