യു. എസ്. നയതന്ത്ര രഹസ്യങ്ങള്‍ പുറത്തു വിട്ടതിലൂടെ ആഗോള ശ്രദ്ധ നേടിയ വിക്കിലീക്‌സ്, നിര്‍ണായക വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കിയ ഉന്നത ഉറവിടങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടു. ഇതേത്തുടര്‍ന്ന് തങ്ങളുടെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായെന്നും വിക്കിലീക്‌സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1,25,000 യുഎസ് രഹസ്യരേഖകള്‍ കൂടി വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കിയശേഷം വിക്കിലീക്സ് പലതവണ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.
പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അക്കാദമിക് രംഗത്തുള്ളവര്‍, മറ്റ് രാജ്യങ്ങളില്‍ നയതന്ത്ര പദവികള്‍ വഹിക്കുന്ന യു. എസ് ഉദ്യോഗസ്ഥര്‍, എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖകളിലുള്ളത്. പ്രത്യേകം അടിവരയിട്ടാണ് ഉറവിടങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇവരുടെ ജീവന് ഭീഷണിയുണ്ടായേക്കും എന്ന മുന്നറിയിപ്പും ഒപ്പമുണ്ട്. ഡെയ്‌ലി മെയില്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഒരു ഐക്യ രാഷ്ട്രസഭാ ഉദ്യോഗസ്ഥന്‍, കംബോഡിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ , ഇസ്രായേല്‍, ജോര്‍ദ്ദാന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ യു. എസ്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകള്‍ നിര്‍ണായക ഉറവിടങ്ങളുടെ പട്ടികയിലുണ്ട്. ഒരു പാസ്‌വേഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ പരതിയാല്‍ ഉറവിടങ്ങളുടെ വിവരങ്ങള്‍ ലഭിക്കുമെന്ന് ഒരു ജര്‍മ്മന്‍ ദിനപ്പത്രവും റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുന്നവരാണ് വെബ്‌സൈറ്റിനെ ആക്രമിച്ചതെന്ന് വിക്കിലീക്‌സ് ആരോപിക്കുന്നു.
യു. എസ്. വിദേശകാര്യ വകുപ്പിനെ സംബന്ധിക്കുന്ന 2,50,000 രഹസ്യ രേഖകളാണ് കഴിഞ്ഞ വര്‍ഷം വിക്കിലീക്‌സ് പുറത്ത് വിട്ടത്. എന്നാല്‍ ഇതിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. യു. എസ്സിന്റെ നയതന്ത്ര രഹസ്യങ്ങള്‍ ആദ്യം പുറത്തു വിട്ടപ്പോഴുള്ള മാധ്യമ താത്പര്യം പിന്നീട് കുറഞ്ഞു വന്നതാണ്, ബന്ധപ്പെട്ട ഉറവിടങ്ങളെ കുറിച്ച് വെളിപ്പെടുത്താന്‍ വിക്കിലീക്‌സിനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജുമായി അടുത്ത കേന്ദ്രങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ , ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ആറു വനിതകളെ അല്‍ഖ്വെയ്ദ ഭീകരര്‍ പരിശീലിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന അമേരിക്കന്‍ നയതന്ത്ര വിവരം വിക്കിലീക്‌സ് പുറത്തു വിട്ടു. നാല് ഓസ്‌ട്രേലിയന്‍ വനിതകള്‍, ഒരു ബ്രിട്ടീഷുകാരി, ഒരു ഫിലിപ്പീന്‍സുകാരി എന്നിവരുള്‍പ്പെടെ 23 പേര്‍ ഭീകരാക്രമണ പദ്ധതിയില്‍ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കാന്‍ബറയിലെ യു. എസ്. എംബസി കഴിഞ്ഞ വര്‍ഷം യു. എസ്. രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ രഹസ്യ വിവരമാണ് വിക്കിലീക്‌സ് ചോര്‍ത്തിയത്


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല