1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

അബോട്ടാബാദില്‍ ഉസാമ ബിന്‍ലാദന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സിഐഎയെ സഹായിച്ച പാക് സര്‍ജന്‍ ഷക്കീല്‍ അഫ്രീദിയെ ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യാ സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.

അഫ്രീദിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാക്സിനേഷന്‍ പ്രോഗ്രാമില്‍ അബോട്ടാബാദിലെ വസതിയിലുള്ളവരുടെ രക്തത്തിന്റെ ഡിഎന്‍എ സാമ്പിളുകള്‍ കിട്ടി. ഇതെത്തുടര്‍ന്നാണ് അവിടെയുള്ളത് ബിന്‍ലാദന്‍ തന്നെയാണെന്നു വ്യക്തമായത്.വാക്സിനേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരായ 15 വനിതകളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഖൈബറിലെ ഗോത്രമേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന അഫ്രീദി ഇപ്പോള്‍ പോലീസ് കസ്റഡിയിലാണ്. ഇദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിന്‍ലാദന്‍ വധം അന്വേഷിക്കുന്ന പാനല്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.