1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ നൽകേണ്ടി വരുമെന്ന് യുഎഇ തൊഴിൽ, സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതായത് രണ്ടുവർഷത്തിനകം രണ്ട് ഇമറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കണം.

രണ്ടാംവർഷവും നിയമംലംഘിച്ചാൽ പിഴ 1,08,000 ദിർഹമായി ഉയരും. 14 സുപ്രധാനമേഖലകളിൽ പ്രവർത്തിക്കുന്ന മേഖലകൾക്കാണ് ഇത് ബാധകമാവുക. ഐ.ടി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കല-വിനോദം, ഖനനം, നിർമാണം തുടങ്ങിയ മേഖലകളെല്ലാം ഇതിൽ ഉൾപ്പെടും.

50ന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകമായിരുന്ന സ്വദേശിവത്കരണ നിയമം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.