1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

ഈ ആധുനിക യുഗത്തിലും പ്രേതം ഒരുമ്പെട്ടിറങ്ങിയാല്‍ ജനം ഭയക്കും! ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ഇപ്പോള്‍ പ്രേതപ്പേടിയിലാണ്‌ കഴിഞ്ഞുകൂടുന്നത്‌. പ്രേതാക്രമണങ്ങളില്‍ ഭയന്ന്‌ കുട്ടികള്‍ ദുരിതമനുഭവിക്കുകയാണ്‌!

വിയറ്റ്‌നാമിലെ സന്‍ ഹുവാ ജില്ലയിലെ സന്‍ ഹുവാ എഥനിക്‌ ബോര്‍ഡിംഗ്‌ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ പ്രേതപ്പേടിയില്‍ വിറച്ചു കഴിയുകയാണ്‌. കെ പാ ഹൊ ലുവോന്‍ എന്ന വിദ്യാര്‍ത്ഥിക്കാണത്രെ ആദ്യ പ്രേതാനുഭവം ഉണ്ടായത്‌.

രാത്രി ഹോസ്‌റ്റലിലെ ടോയ്‌ലറ്റില്‍ പോയ ലുവോന്‍ ഉന്‍മാദം പിടിപെട്ടവനെ പോലെയാണ്‌ ഡോര്‍മിറ്ററിയില്‍ മടങ്ങിയെത്തിയത്‌. മനസ്സിലാവാത്ത ഭാഷയില്‍ ജല്‍പ്പനങ്ങള്‍ നടത്തിയ കുട്ടി തറയും ഭിത്തിയും മാന്തിപ്പൊളിക്കാനും ആരംഭിച്ചു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ലുവോനെ ആശുപത്രിയിലാക്കി. താന്‍ ടോയ്‌ലറ്റില്‍ പ്രേതത്തെ കണ്ടു എന്നാണ്‌ ബോധം തെളിഞ്ഞപ്പോള്‍ ലുവോന്‍ ഡോക്‌ടറോട്‌ പറഞ്ഞത്‌. ഈ സംഭവത്തിനു ശേഷം 12 കുട്ടികള്‍ക്ക്‌ കൂടി ലുവോന്റെ അനുഭവം ഉണ്ടായതോടെ രക്ഷകര്‍ത്താക്കളും പരിഭ്രമത്തിലാവുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നു എന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌. എന്നാല്‍, കുട്ടികളില്‍ കാല്‍സ്യം കുറഞ്ഞു എന്ന കാരണം മാത്രമേ ആശുപത്രിയധികൃതര്‍ക്ക്‌ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുളളൂ. യഥാര്‍ത്ഥ കാരണത്തെ കുറിച്ച്‌ അറിയുന്നതിനായി അന്വേഷണ റിപ്പോര്‍ട്ടും കാത്തിരിക്കുകയാണ്‌ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.