1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

കടല്‍ വെടിവയ്പ്പു കേസിലെ ഇറ്റാലിയന്‍ ഇടപെടല്‍ നോര്‍വെ സംഭവത്തില്‍ കേന്ദ്രം മാതൃകയാക്കണമെന്നു ലോക് സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. നോര്‍വെയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.നോര്‍വെ അധികൃതര്‍ ഇന്ത്യന്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റിയതു രൂക്ഷമായ മനുഷ്യാവകാശ ലംഘനമാണ്.

കേരളത്തില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന നാവികരെ രക്ഷിക്കാന്‍ ഇറ്റലി എടുത്ത നടപടികളെന്തൊക്കെയെന്നു നാം പരിശോധിക്കണം. നമ്മുടെ പരമാധികാരത്തെപ്പോലും ചോദ്യം ചെയ്യുന്ന നടപടികളാണ് അവര്‍ പിന്തുടര്‍ന്നത്. വെടിവയ്പ്പു കേസിലും ശക്തമായി ഇടപെടണം. കൊലയാളികളെ രക്ഷിക്കാന്‍ ഇറ്റലി ശ്രമിക്കുമ്പോള്‍, നമ്മുടെ കുട്ടികളെ തിരിച്ചെത്തിക്കാന്‍ പോലും കേന്ദ്രത്തിനു സാധിക്കുന്നില്ലെന്നു സുഷമ ചൂണ്ടിക്കാട്ടി.

കുട്ടികളെ അവരുടെ സ്വാഭാവിക അവകാശികള്‍ക്കു തിരിച്ചു കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി വിദേശ സഹമന്ത്രി പ്രണീത് കൗര്‍ മറുപടി നല്‍കി. ജൂണില്‍ കേസ് നോര്‍വീജിയന്‍ കോടതി പരിഗണിക്കുമ്പോള്‍ ആവശ്യമായതു ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.