1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2011

ബോളിവുഡില്‍ പല സൂപ്പര്‍താരങ്ങളെയും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയാണ്. പനി പിടിച്ച വിദ്യാബാലനെ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസില്‍മാന്‍ സല്‍മാന്‍ ഖാനും ചികിത്സയില്‍തന്നെയാണ്. ഇപ്പോഴിതാ ഹൃത്വിക്കും ചികിത്സതേടുകയാണ്. ഗുരുതരമായ ‘ ഹീറ്റ് സ്‌ട്രോക്കാ’ണ് ഹൃത്വിക്ക് നേരിടുന്ന പ്രശ്‌നം.

ശരീര ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന പ്രശ്‌നമാണ് ഹീറ്റ് സ്‌ട്രോക്ക്. വിശ്രമമില്ലാതെ ജോലിചെയ്തതാണ് ഹൃത്വിക്കിന് ഈ രോഗം പിടിപെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റ് ഡാന്‍സ് എന്ന ടെലിവിഷന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കിയ ഹൃത്വിക് ഒട്ടും വിശ്രമിക്കാതെ അഗ്നീപഥ് ഏറ്റെടുത്തു. ഈ മാസം ആദ്യമാണ് ജസ്റ്റ് ഡാന്‍സ് അവസാനിച്ചത്. 72 മണിക്കൂറോളം നിര്‍ത്താതെ ഷൂട്ട് ചെയ്താണ് ജസ്റ്റ് ഡാന്‍സ് തീര്‍ത്തത്.

ഇതിനുശേഷം ഒരുദിവസമാത്രമാണ് ഹൃത്വിക് വിശ്രമിച്ചത്. തൊട്ടുടുത്ത ദിവസം തന്നെ അഗ്നീപഥിന്റെ ചിത്രീകരണത്തിനായി പോകുകയും ചെയ്തു. അഗ്നീപഥിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹൃത്വിക്കിന് ‘ ഹീറ്റ് സ്‌ട്രോക്ക്’ പിടിപെട്ടത്. ക്ലൈംമാക്‌സില്‍ തീയ്ക്കരികില്‍ നിന്നും ചിത്രീകരിക്കേണ്ട കുറേ രംഗങ്ങളുണ്ടായിരുന്നു.

കൃഷിന്റെ രണ്ടാം ഭാഗമായ കൃഷ് 2 അടുത്തമാസം ആരംഭിക്കുമെന്നതിനാല്‍ അഗ്നീപഥ് എത്രയും പെട്ടെന്ന് തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഹൃത്വിക്. എന്നാല്‍ രോഗം പിടിപെട്ടതോടെ അഗ്നീപഥ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നടന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.