1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

വിമതസേന ലിബിയയുടെ ഭരണം പിടിച്ചെടുത്തതോടെ ഒളിവില്‍പോയ കേണല്‍ മുവമ്മര്‍ ഗദ്ദാഫിക്കെതിരെ ഇന്റര്‍പോള്‍ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗദ്ദാഫി, അദ്ദേഹത്തിന്റെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം, മുന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ അബ്ദുള്ള അല്‍ സെനുസി എന്നിവര്‍ക്കെതിരെയാണ് റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഗദ്ദാഫിയേയും മകനെയും അറസ്റു ചെയ്യുന്നതിനുള്ള സഹായസഹകരണങ്ങള്‍ 188 രാജ്യങ്ങളോടും ഇന്റര്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിവില്‍പോയ ഗദ്ദാഫിയ്ക്കു ഇനി മറ്റു രാജ്യങ്ങളില്‍ അഭയംതേടാന്‍ കഴിയില്ലെന്നു ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് നോബിള്‍ പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണവും വിമതസേന പിടിച്ചെടുത്തതോടെയാണ് ഗദ്ദാഫി ഒളിവില്‍പോയത്. പിന്നീട് ഗദ്ദാഫിയുടെ ഒളിസങ്കേതത്തേക്കുറിച്ച് ഇതുവരെ വിവരമൊന്നും ശേഖരിക്കാന്‍ നാറ്റോയ്ക്കോ വിമതസേനയ്ക്കോ കഴിഞ്ഞിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.